
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച; പീരുമേട്ടില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഐ
ദേവികുളത്തിന് പുറമെ പീരുമേട്ടിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ച് സിപിഐ

ഇടുക്കി: ദേവികുളത്തിന് പുറമെ പീരുമേട്ടിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ച് സിപിഐ. ഇന്ന് ചേര്‍ന്ന ഇടുക്കി ജില്ല എക്സിക്യൂട്ടീവ് ആണ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പാളിച്ചകള്‍ കണ്ടെത്താന്‍ കമ്മീഷനെ നിയോഗിച്ചത്. പ്രിന്‍സ് മാത്യു, ടി എം മുരുകന്, ടി വി അഭിലാഷ് എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍.
സിപിഐയിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തി എന്ന് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ വച്ചുള്ള അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തിയ കണ്ട്രോള് കമ്മിഷന് അംഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി കമ്മീഷന്റെ അന്വേഷണം. മുന്‍ എംഎല്‍എ ഇ സ് ബിജിമോള്‍ അടക്കം ഉള്ള ഒരു വിഭാഗം നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്നായിരുന്നു ആക്ഷേപം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



