
'യാത്ര പോയതിന് പിന്നാലെ യൂട്യൂബറെ കാണാനില്ല'; പരാതിയുമായി കുടുംബം
'യാത്ര ടുഡേ' എന്ന പേരിലുള്ള തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം ട്രാവൽ വിഡിയോകൾ പങ്ക് വെക്കുന്ന ആളാണ് ദില്‍ഷാദ്

മലപ്പുറം: യൂട്യൂബറെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് കാണാതായത്. 'യാത്ര ടുഡേ' എന്ന പേരിലുള്ള തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം ട്രാവൽ വിഡിയോകൾ പങ്ക് വെക്കുന്ന ആളാണ് ദില്‍ഷാദ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവാവിനെക്കുറിച്ചു വിവരം ലഭിക്കാത്തതിനെത്തുടർന്ന് കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്.
യൂട്യൂബില്‍ 9 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ദില്‍ഷാദിന്റെ ചാനലിനുളളത്. വിവിധ രാജ്യങ്ങളില്‍ യാത്ര നടത്തുന്ന വിഡിയോ ആണ് ദില്‍ഷാദ് യുട്യൂബിൽ പങ്ക് വെക്കാറുള്ളത്. അങ്ങനെ ഒരു യാത്രക്കായി കഴിഞ്ഞ ജൂണ്‍ ആറാം തീയതിയാണ് ദില്‍ഷാദ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആറുദിവസം മുന്‍പാണ് അവസാനമായി യൂട്യൂബ് ചാനലില്‍ വിഡിയോ പങ്കുവെച്ചത്.
എന്നാൽ കഴിഞ്ഞ നാലു ദിവസമായി ദില്‍ഷാദിനെക്കുറിച്ചു യാതൊരു വിവരവുമില്ല. ഇതോടെയാണ് തേഞ്ഞിപ്പലം പൊലീസില്‍ കുടുംബം പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Family Files Missing Complaint for YouTuber Dilshad in Kerala
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






