
നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹനിശ്ചയം; 18 പേര്‍ക്ക് കോവിഡ്; രണ്ട് പേര് മരിച്ചു
തൊടുപുഴയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കോവിഡ്

കൊച്ചി: തൊടുപുഴയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കോവിഡ്. രണ്ടുപേര്‍ മരിച്ചു. ഏപ്രില്‍ 19ന് ചുങ്കത്തായിരുന്നു വിവാഹനിശ്ചയം.
വിവാഹനിശ്ചയത്തില്‍ ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പടെ 150 പേരാണ് പങ്കെടുത്തത്. അന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം കര്‍ശനമാക്കിയിരുന്നില്ല. പ്രായമുളള കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ചുങ്കത്തെ പരീഷ് ഹാളില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. വിദേശത്ത് സ്ഥിരതാമസമാക്കിയ കുടുംബം മകളുടെ വിവാഹനിശ്ചയത്തിനായാണ് നാട്ടിലെത്തിയെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നു.
വിവാഹനിശ്ചയം ഏപ്രില്‍ 19നും കല്യാണം ഏപ്രില്‍ 22ന് ഏറ്റുമാനൂരില്‍ വച്ചുമായിരുന്നു.വിവാഹത്തിന് പിന്നാലെ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്തരമൊരു ചടങ്ങുകള്‍ നടന്നതായി അറിഞ്ഞതെന്ന് കൗണ്‍സിലര്‍ പറയുന്നു. കുടുംബത്തിലെ ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങള്‍ പലരും ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചിലര്‍ വെന്റിലേറ്ററിലാണെന്നും കൗണ്‍സിലര്‍ പറയുന്നു.
കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലില്ലെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ആളുകള്‍ക്ക് ഒത്തുചേരാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി. വിവാഹത്തിന് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു. വധുവിന്റെ ബന്ധുക്കളായ സി എസ് പുന്നൂസ് (77), ജോസഫ് സ്റ്റീഫന്‍ (84) എന്നിവരാണ് മരിച്ചത്.
വിദേശത്ത് നിന്നെത്തിയവരില്‍ ഫൈസര്‍ വാക്സിന് സ്വീകരിച്ചവര്‍ക്കും പോലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ എല്ലാ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശരിയായരീതിയില്‍ സാമൂഹിക അകലവും പാലിച്ചതായി കുടുംബത്തിലെ ഒരു ബന്ധു പറഞ്ഞു. എന്നാല്‍ ഇത്തരമൊരുപരിപാടിയെ പറ്റി ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കോവിഡ് 19 നെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ഓരോ വ്യക്തിയും ആണെന്ന് ഡോ. സുഷമ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
