
അതിര്‍ത്തി തര്‍ക്കം; തൃശൂരില്‍ അയല്‍വാസി കമ്പി വടികൊണ്ട് തലയ്ക്കടിച്ചു; കര്‍ഷകന് ദാരുണാന്ത്യം
ഗുരുതര പരിക്കേറ്റ് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു

തൃശൂര്‍: നെടുപുഴയില്‍ കമ്പി വടികൊണ്ടു തലയ്ക്കടിയേറ്റ് കര്‍ഷകന്‍ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്. കോള്‍ പാടത്തെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍വാസിയായ ഗണേഷ് കമ്പി വടികൊണ്ടു സന്തോഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് കൊലയിലേക്ക് നയിച്ച സംഭവം.
വാക്കു തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗണേഷ് പ്രകോപിതനായി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കമ്പി വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സന്തോഷ് രണ്ട് ദിവസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയോടെ മരണം സ്ഥിരീകരിച്ചു.
സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഗണേഷിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മരണം സ്ഥിരീകരിച്ചതിനാല്‍ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Farmer dies after being hit on the head with a wire rod in Nedupuzha.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




