ഏലപീടികയില്‍ കുരങ്ങുശല്യത്തില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ ആത്മഹത്യാഭീഷണി മുഴക്കി

മരത്തിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്ന കര്‍ഷകന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:07 am IST

News Now

കണ്ണൂര്‍: ഏലപീടികയില്‍ കുരങ്ങുശല്യത്തില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ ആത്മഹത്യാഭീഷണി മുഴക്കി.ഏലപീടിക സ്വദേശി സ്റ്റാന്‍ലിയാണ് പെട്രോളുമായി മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കുരങ്ങുശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ ഇലക്ട്രിക് വസ്തുക്കള്‍, ആഹാര സാധനങ്ങള്‍ ഉള്‍പ്പെടെ കുരങ്ങന്മാര്‍ നശിപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രശ്‌ന പരിഹാരത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായി സ്റ്റാന്‍ലി പറയുന്നു. അവര്‍ വീട്ടിലെത്തിയ ശേഷം നടത്തിയ പ്രതികരണം നിരാശപ്പെടുത്തുന്നതാണെന്ന് സ്റ്റാന്‍ലി ആരോപിക്കുന്നു. കുരങ്ങുശല്യത്തിന് പരിഹാരം കാണുന്നതിന് പകരം അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കാനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമെന്ന് സ്റ്റാന്‍ലി പറയുന്നു

വനംവകുപ്പ് ഉദ്യാഗസ്ഥരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സ്റ്റാന്‍ലി ഇന്ന് മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കാതെ മരത്തില്‍ നിന്ന് താഴേ ഇറങ്ങില്ലെന്നാണ് സ്റ്റാന്‍ലി പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates