
അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു; മകന്‍ കസ്റ്റഡിയില്‍; വെടിയുതിര്‍ത്ത് പൊലീസ്
വീടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പൊലീസിന് കീഴ്‌പ്പെടുത്താനായത്
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി (48) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.
മകന്‍ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്ക് അടിമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഷാജിക്ക് കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മല്‍പ്പിടുത്തത്തിനിടെ ഷൈനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വീടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പൊലീസിന് കീഴ്‌പ്പെടുത്താനായത്. രണ്ടു തവണ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെയാണ് ഷൈന്‍ പൊലീസിന് വഴങ്ങിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


