
മകരവിളക്ക് ദിവസം പമ്പയില്‍ ഷൂട്ടിങ്, സംവിധായകന് അനുരാജ് മനോഹറിന് നോട്ടീസ്
പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല പരിസരത്ത് അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ച സംഭവത്തില്‍ സംവിധായകന് അനുരാജ് മനോഹറിന് നോട്ടീസ്. വനം വകുപ്പാണ് നോട്ടീസ് നല്‍കിയത്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം.
അനുമതിയില്ലാതെ പമ്പ പ്രദേശങ്ങളില്‍ മകരവിളക്ക് ദിവസം സിനിമ ചിത്രീകരിച്ചെന്ന പരാതിയില്‍ നേരത്തെ വനം വകുപ്പ് കേസെയുത്തുത്തിയിരുന്നു. വനത്തില്‍ അതിക്രമിച്ചു കയറിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് നടപടി. റാന്നി ഡിവിഷന് പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ഷൂട്ടിങ് നടത്തിയതെന്നും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നുള്‍പ്പെടെ പരിശോധിക്കുമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.
വിഷയത്തില്‍ നേരത്തെ തന്നെ അനുരാജ് മനോഹര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും വനം വകുപ്പ് വിവരങ്ങള്‍ തിരക്കിയിരുന്നു. ഇതിന് പിന്നാലെ കേസെടുക്കാന്‍ വനംവകുപ്പിന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് തുടര്‍നടപടികളിലേക്ക് കടന്നത്. വനംമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യജീവികള്‍ക്ക് തടസമുണ്ടാക്കി എന്നതാണ കേസ്.
അനുമതി നിഷേധിച്ചിട്ടും ശബരിമലയില്‍ ഷൂട്ടിങ് നടന്നതായി ദേവസ്വം അധ്യക്ഷന്‍ കെ. ജയകുമാറിന് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഷൂട്ടിങ് നടന്നത് പമ്പയിലാണെന്നായിരുന്നു അനുരാജ് മനോഹര്‍ അറിയിച്ചത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Film shooting in Pampa on Makaravilakku day notice to director Anuraj Manohar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മുൻ സർക്കാർ കാര്യമായി അന്വേഷിച്ചില്ല'- ആരോപിച്ച് മന്ത്രി; മുട്ടിൽ മരംമുറിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു
ചിന്നക്കനാലിൽ നടപടി അനധികൃത റിസോർട്ടുകൾക്കും കയ്യേറ്റങ്ങൾക്കും എതിരെ മാത്രം: എല്ലാ നിർമ്മാണങ്ങളും പൊളിക്കില്ലെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ


