
പുനലൂരിൽ തീപിടിത്തം; നാലു കടകൾ കത്തിനശിച്ചു, 35 ലക്ഷം രൂപയുടെ നഷ്ടം
ഫ്രൂട്ട്സ് കടയിൽനിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു
പുനലൂർ: പുനലൂരിൽ തീപിടിത്തം. നാലു കടകൾ കത്തിനശിച്ചു. പേപ്പർ മിൽ റോഡിൽ സെന്റ് ഗരേറ്റി സ്കൂളിന് മുന്നിൽ ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു തീപിടിത്തം. ഫ്രൂട്ട്സ് കട, ഫാൻസി സ്റ്റോർ, മൊബൈൽ ഷോപ്പ്, ലേഡീസ് ഗാർമെന്റ്സ് എന്നിവയാണ് കത്തിയത്. കുറഞ്ഞത് 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഫ്രൂട്ട്സ് കടയിൽനിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. പുലർച്ചെ അടച്ചിട്ടിരുന്ന കടകളിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വഴിയാത്രക്കാർ പുനലൂർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ സമീപത്തെ മറ്റു കടകളിലേക്ക് പടരുന്നത് തടഞ്ഞത്.
കടകൾ അടച്ചിട്ടിരുന്നതിനാൽ തീ കെടുത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടു. നാലു കടകളിലെയും മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. കടമുറികളും ഭാഗികമായി തകർന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'



