വടകര താലൂക്ക് ഓഫീസില്‍ തീപിടുത്തം 

രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:52 am IST

കോഴിക്കോട്:  വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടുത്തം. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തഹസീല്‍ദാറുടെ മുറിയില്‍ നിന്നാണ് തീപടര്‍ന്ന് തുടങ്ങിയതെന്നാണ് വിവരം. 

ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓട് പാകിയ പഴക്കമുള്ള കെട്ടിടമായതിനാല്‍ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. എന്തൊക്കെ രേഖകള്‍ കത്തിനശിച്ചു എന്നകാര്യത്തിൽ വ്യക്തതയില്ല. 

ആഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now