
കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം
കണ്ണൂർ കല്യാശേരി വയക്കര വയലിലാണ് തീ പിടിത്തമുണ്ടായത്

കൊച്ചി: കനത്ത ചൂടിനെ തുടര്‍ന്ന് കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തം. ഏക്കറുകണക്കിന് ഭൂമി നശിച്ചു. ഉച്ചയോടെയാണ് രണ്ടിടത്തും തീ പിടിത്തമുണ്ടയത്. കണ്ണൂർ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്. നാല്പത് ഏക്കറിലധികം ഭൂമിയിലാണ് തീപിടുത്തമുണ്ടായത്. ഉണങ്ങിയ പുല്ലായതിനാല്‍ പെട്ടന്ന് തീ പര്‍ന്ന് പിടിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്സെത്തിയെങ്കിലും വെള്ളത്തിന്റെ ദൗര്‍ലഭ്യം തീ അണയ്ക്കുന്നതിന് പ്രതിസന്ധിയായി. തൃശൂരിലും സമാനം തന്നയാണ് അവസ്ഥ. പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. ഇവിടെയും ഉണങ്ങിയ പുല്ലായിരുന്നു മുഴുവൻ. പ്രദേശത്താകെ പുക നിറഞ്ഞതോടെയാണ് നാട്ടുകാരും വിവരമറിഞ്ഞത്.
WHAT TO READ NEXT

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്
ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാൻ കാരണമായതെന്നാണ് നിഗമനം. ആളുകള്‍ക്ക് പരുക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും



