
റിസപ്ഷനിടെ സുഹൃത്തുക്കളുടെ വക വെടിക്കെട്ട്, പകച്ചുപോയ വധു ബോധംകെട്ടു വീണു
ഞായറാഴ്ച വൈകിട്ട് കൊച്ചി മരടിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനിടെയാണ് സംഭവം

കൊച്ചി: വിവാഹദിനം ആഘോഷമാക്കാന്‍ സുഹൃത്തുക്കള്‍ ഒരുക്കിയ വെടിക്കെട്ടിന്റെ ആഘാതത്തില്‍ വധു ബോധം കെട്ടുവീണു. ഞായറാഴ്ച വൈകിട്ട് കൊച്ചി മരടിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനിടെയാണ് സംഭവം. കൂട്ടുകാര്‍ പൊട്ടിച്ച ഗുണ്ടിന്റെ പ്രകമ്പനത്തിലും ശബ്ദത്തിലും പകച്ചുപോയ വധു തളര്‍ന്നു വീഴുകയായിരുന്നു.
വൈറ്റില സ്വദേശിനിയായ വധുവും വരനും വേദിയിലേക്ക് എത്തിയതിനൊപ്പം ആയിരുന്നു വലിയ ശബ്ദത്തില്‍ പടക്കം പൊട്ടിച്ചത്. അപ്രതീക്ഷിതമായി വലിയ ശബ്ദം കേട്ട യുവതി തളർന്നുവീഴുകയായിരുന്നു. വധുവിനെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രാത്രി 7.30 ഓടെയാണ് വധുവിനെയും കൊണ്ട് വിവാഹ സംഘം ആശുപത്രിയിലെത്തിയത്.
അടിയന്തര ശുശ്രൂഷകള്‍ നല്‍കിയതോടെ ശാരീരിക അസ്വസ്ഥതകള്‍ മാറി യുവതി ബോധം വീണ്ടെടുത്തു. വൈകാതെ തന്നെ തിരികെ വിവാഹ ഹാളിലേക്ക് മടങ്ങി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
firecrackser detonated wedding reception bride to collapse on stage kochi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



