മലബാര്‍ മേഖലയില്‍ ലഹരിക്കേസിൽ കാപ്പ ചുമത്തി ആദ്യ അറസ്റ്റ്; പ്രതി പൂജപ്പുരയിൽ കരുതൽ തടങ്കലിൽ 

കോഴിക്കോട് നഗരത്തിലെ മയക്കുമരുന്നു വിൽപനക്കാരിൽ പ്രധാന കണ്ണിയും ഒട്ടേറെ കേസുകളിൽ പ്രതിയുമാണ് ഹാഷിം

ഹാഷിം
Last Updated :20 January 2024, 9:23 am IST
Edited by :migrator

കോഴിക്കോട്: മലബാര്‍ മേഖലയില്‍ ലഹരിമരുന്ന് കേസില്‍ കാപ്പ ചുമത്തി ആദ്യ അറസ്റ്റ്. കോഴിക്കോട് വെള്ളയിൽ സ്വദേശി ഹാഷിം (58) നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

കോഴിക്കോട് നഗരത്തിലെ മയക്കുമരുന്നു വിൽപനക്കാരിൽ പ്രധാന കണ്ണിയും ഒട്ടേറെ കേസുകളിൽ പ്രതിയുമാണ് ഹാഷിം. ഇയാൾക്കെതിരെ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി. 

പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിന് അയച്ചു. സംസ്ഥാനത്തു ലഹരി മരുന്നു കേസിൽ കാപ്പ ചുമത്തി പ്രതിയെ നാടുകടത്തിയ സംഭവം ആദ്യമുണ്ടായത് എറണാകുളത്താണ്. കഴിഞ്ഞ മാസമാണ് ഈ നടപടിയുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now