
കടലമ്മയല്ല കടാക്ഷിച്ചത് ഭാഗ്യദേവത; മീൻ കച്ചവടക്കാരന് 70 ലക്ഷം
AV 814879 നമ്പർ ടിക്കറ്റിനാണു സമ്മാനം കിട്ടിയത്
കൊച്ചി: മീൻ കച്ചവടക്കാരൻ അഷ്കറിനെ തേടിയെത്തി 70 ലക്ഷം രൂപയുടെ ഭാഗ്യം. ശനിയാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് വാണിയക്കാട് പന്നക്കാട് പടിപ്പുരക്കകത്ത് അഷ്‌കറിന് ലഭിച്ചത്.
മുനമ്പത്തു നിന്നു മത്സ്യം വാങ്ങി പറവൂർ ചന്തയിൽ ചില്ലറ വിൽപന നടത്തുന്നയാളാണ് അഷ്കർ. ചന്തയിൽ വച്ചു ചില്ലറ വിൽപനക്കാരൻ തമിഴ്‌നാട് സ്വദേശി ഫാഹിൽ എന്നയാളിൽ നിന്നു വാങ്ങിയ AV 814879 നമ്പർ ടിക്കറ്റിനാണു സമ്മാനം കിട്ടിയത്.
എല്ലാ ദിവസവും അഞ്ച് ടിക്കറ്റ് വരെയെടുക്കുന്നത് അഷ്കറിന് പതിവാണ്. മത്സ്യക്കച്ചവടത്തിൽ നിന്ന് കാര്യമായ ലാഭം കിട്ടാത്ത സമയത്താണ് അഷ്കറിനെ ഭാഗ്യദേവത കടാക്ഷിച്ചത്. സമ്മാന തുക കിട്ടിയാൽ എട്ടര ലക്ഷത്തോളം രൂപ കടം വീട്ടിയ ശേഷം 5 സെന്റ് ഭൂമിയും ഒരു ചെറിയ വീടും വാങ്ങാനാണു താൽപര്യമെന്ന് അഷ്‌കർ പറഞ്ഞു. ബാക്കി തുക ഉപയോഗിച്ചു മീൻകച്ചവടം ഉഷാറാക്കാനാണ് തീരുമാനമെന്നും അഷ്‌കർ പറഞ്ഞു.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അഷ്കറിന്റെ കുടുംബം. ഭാര്യയ്ക്കു കൂലിപ്പണിയാണ്. മകളുടെ വിവാഹം കഴിഞ്ഞു. ഇളയമകൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
