
വീട്ടുവരാന്തയിലെ ഗ്രില്ലില്‍ നിന്നും ഷോക്കേറ്റു; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന് മരിച്ചു
വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു

കണ്ണൂര്‍: കണ്ണൂര്‍ കോളാരി കുംഭംമൂലയില്‍ അഞ്ചു വയസ്സുകാരന് ഷോക്കേറ്റ് മരിച്ചു. അല്‍ മുബാറക് ഹൗസില്‍ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രില്സില് പിടിപ്പിച്ചിരുന്ന ഡെക്കറേഷന് ലൈറ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തെറിച്ചു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഉളിയില്‍ മജ്ലിസ് പ്രീ സ്കൂള്‍ വിദ്യാര്‍ഥിയാണ്. അസ്മാര്‍ മദനിയാണ് പിതാവ്. ആയിഷയാണ് മാതാവ്. കുട്ടിയുടെ മൃതദേഹം തലശ്ശേരി സർക്കാർ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
News Now
യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

Summary
Five-year-old boy ( Muhiyudheen ) dies of electric shock in Kannur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




