
കോഴിഫാമിലെ വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റു; ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്

തൃശൂര്‍: തൃശൂര്‍ ദേശമംഗലം തലശ്ശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. തലശ്ശേരി കൂട്ടുപാറക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ വെച്ചാണ് അപകടമുണ്ടായത്.
ദേശമംഗലം സ്വദേശി അഷ്റഫ് എന്നയാളുടേതാണ് കോഴിഫാം. നായ്ക്കളും മറ്റും കോഴിഫാമില്‍ കടക്കാതിരിക്കാനായി കോഴിഫാമിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നാണ് ദമ്പതികള്‍ക്ക് ഷോക്കേറ്റത്.
രാവിലെ 9 മണിയോടെയാണ് ദമ്പതികള്‍ ജോലിക്കെത്തിയത്. ജോലിക്കിടെയാണ് അപടകമുണ്ടായത്. ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചെറുതുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Couple died of electric shock in Thrissur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





