ജെസിബി മോഷ്‌ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ

മുട്ടം സ്വദേശി ജോമോന്റെ ജെസിബിയാണ് സംഘം കടത്താൻ ശ്രമിച്ചത്

ജെസിബി മോഷ്‌ടിച്ച അഞ്ച് പേർ അറസ്റ്റിൽ/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:22 am IST
Edited by :migrator

തൊടുപുഴ: തൊടുപുഴ മുട്ടത്ത് ജെസിബി മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച അഞ്ച് അം​ഗ സംഘം പിടിയിൽ. ആലപ്പുഴ സ്വദേശി മൻസൂർ, പത്തനംതിട്ട സ്വദേശി ഷമീർ, തൊടുപുഴ സ്വദേശികളായ ശരത്, സനു മോൻ, അമൽ എന്നിവരെയാണ് മുട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. മുട്ടം സ്വദേശി ജോമോന്റെ ജെസിബിയാണ് സംഘം കടത്താൻ ശ്രമിച്ചത്. 

രാത്രിയിൽ നമ്പർ മാറ്റി ഓടിച്ചുകൊണ്ട് പോവുകയായിരുന്നു. കോയമ്പത്തൂരിൽ പോയി പാർട്‌സുകൾ പൊളിച്ചു വിൽക്കാനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. മോഷണം അറിഞ്ഞ പൊലീസ് അതിർത്തി കടക്കും മുൻപേ പ്രതികളെ പൊക്കി. കടത്തുന്നതിനിടെ രണ്ടു തവണ ജെസിബിയുടെ ടയർ പഞ്ചറായതാണ് പ്രതികൾക്ക് വിനയായത്. പ്രതികളുടെ ആദ്യ മോഷണമാണിതെന്ന് പൊലീസ് പറഞ്ഞു. കൂട്ടത്തിൽ മൻസൂർ ആണ് സൂത്രധാരൻ. ഷമീർ മുൻപും പല കേസുകളിലും പിടിക്കപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now