ദുരന്തഭൂമിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണം ഒരുക്കുന്നത്.

Food will deliver to wayand disaster areas Chef Suresh Pillai says
ഷെഫ് സുരേഷ് പിള്ളSource by : പിടിഐ/ഫെയ്‌സ്ബുക്ക്
Last Updated :30 July 2024, 11:40 am IST

News Now

മാനന്തവാടി: വയനാട്ടിലെ ദുരന്തഭൂമിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഭക്ഷണമൊരുക്കുന്നതായി ഷെഫ് സുരേഷ് പിള്ള. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ഇക്കാര്യം അറിയിച്ചത്.

ദുരന്തഭൂമിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണം ഒരുക്കുന്നത്. ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ടെന്നും സുരേഷ് പിള്ള പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരേഷ് പിള്ളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയരേ,

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ദുരന്തമനുഭവിക്കുന്നവര്‍ക്കുമായി ആയിരത്തോളം പേര്‍ക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റില്‍ ഭക്ഷണം ഒരുക്കുകയാണ്...! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്...

ബന്ധപ്പെടേണ്ട നമ്പര്‍

നോബി- 91 97442 46674 അനീഷ്- +91 94477 56679

വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിലവില്‍ 250 അംഗ എന്‍ഡിആര്‍എഫ് സംഘം ചൂരല്‍ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവര്‍ത്തനമാണ് നയിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് 225 സൈനികരെ വിന്യസിച്ചിട്ടുണ്ട്. മദ്രാസില്‍ നിന്നുസെക്കന്‍ഡ് ഇന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ 122 പേരടങ്ങുന്ന സംഘവും കോഴിക്കോടും കണ്ണൂരില്‍ നിന്നുമുള്ള സൈനികരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates