പവര്‍ കട്ടില്‍ പെട്ട് ക്രിസ്റ്റ്യാനോ ആരാധകര്‍; നേരെ വിട്ടു കെഎസ്ഇബി ഓഫീസിലേക്ക്; പ്രതിഷേധ കാണല്‍

ഒരു കൂട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകര്‍ കെഎസ്ഇബി ഓഫീസില്‍ ഒത്തുകൂടുകയും മൊബൈല്‍ ഫോണില്‍ കളി കാണുകയും ചെയ്തു.

Football fans in Kerala's Kanjoor protest power cut by watching WC game in KSEB office .
കെഎസ്ഇബി ഓഫീസില്‍ ഇരുന്ന് കളികാണുന്നവര്‍
Edited by :Sujith
Last Updated :18 ജൂൺ 2026, 1:16 pm IST

കൊച്ചി: ഫുട്‌ബോള്‍ വിട്ടൊരു കളിയില്ല മലയാളിക്ക്. അത്രമേല്‍ ആഴത്തിലാണ് അവര്‍ കാല്‍പ്പന്തുകളിയെ പ്രണയിക്കുന്നത്. പ്രിയപ്പെട്ട ടീമുകളോടും താരങ്ങളോടമുള്ള ആരാധന ഏതറ്റം വരെ പോകുമെന്നത് ലോകകപ്പ് കാലത്ത് പതിവ് കാഴ്ചയാണ്. അത്തരമൊരു കാഴ്ചയാണ് എറണാകുളം ജില്ലയിലെ കാഞ്ഞൂരില്‍ കണ്ടത്. പവര്‍കട്ട് മൂലം പോര്‍ച്ചുഗലും കോംഗോയും തമ്മിലുള്ള ലോകകപ്പ് മത്സരം കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്വീകരിച്ചത് വേറിട്ട പ്രതിഷേധം.

ഒരു കൂട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകര്‍ കെഎസ്ഇബി ഓഫീസില്‍ ഒത്തുകൂടുകയും മൊബൈല്‍ ഫോണില്‍ കളി കാണുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തങ്ങളോടൊപ്പം ഇരുന്ന് കളി കാണാന്‍ യുവാക്കള്‍ ക്ഷണിക്കുന്നതും വിഡിയോയില്‍ കാണാം.

'വീട്ടിലിരുന്നു ആളുകള്‍ ടിവിയില്‍ ഫുട്‌ബോള്‍ കാണുമ്പോള്‍ നിങ്ങള്‍ എന്തിനാണ് കറന്റ് കട്ട് ചെയ്യുന്നത്? എല്ലാവരും ലോകകപ്പ് കാണുന്ന സമയത്ത് ലോഡ് ഷെഡ്ഡിംഗ് നടത്തേണ്ട കാര്യമെന്താണ്? ഇതാണ് ഞങ്ങളുടെ പ്രതിഷേധം. നാളെയും കറന്റ് പോയാല്‍ ഞങ്ങള്‍ ഇവിടെ വന്ന് കളി കാണും. കറന്റ് പോകുന്ന എല്ലാ ദിവസവും ഞങ്ങള്‍ ഇത് തന്നെ ചെയ്യും. നമുക്കെല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് കളി കാണാം,' അവര്‍ പറഞ്ഞു.

ഓഫീസില്‍ പ്രതിഷേധം ഉണ്ടായതായും എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ അത് സംബന്ധിച്ച കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത വര്‍ധിച്ചതും ലഭ്യത കുറഞ്ഞതും കാരണം ജൂണ്‍ 30 വരെ വൈകുന്നേരം 6 മണിക്കും അര്‍ദ്ധരാത്രിക്കും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന കെഎസ്ഇബി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ വേറിട്ട പ്രതിഷേധം.

News Now

Summary

Football fans in Kerala's Kanjoor protest power cut by watching WC game in KSEB office.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates