
ഇന്‍സ്റ്റഗ്രാംവഴി സൗഹൃദം, 17-കാരിയെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം; കോഴിക്കോട്ട് നാലുപേര്‍ അറസ്റ്റില്‍
പ്രതികളില്‍ ഒരാളായ അഭിഷേക് ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ കായണ്ണയുള്ള വീട്ടില്‍ എത്തിച്ചത്

കോഴിക്കോട്: പേരാമ്പ്രയിലെ 17-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തല്‍ മിഥുന് ദാസ് (19), വേളം പെരുമ്പാട്ട് മീത്തല്‍ സി കെ ആദര്‍ശ് (22) എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്. അഭിഷേക് മൂന്നാംതവണയാണ് പോക്സോ കേസില്‍ പ്രതിയാകുന്നത്.
പ്രതികളില്‍ ഒരാളായ അഭിഷേക് ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ കായണ്ണയുള്ള വീട്ടില്‍ എത്തിച്ചത്. ഈവര്‍ഷം ഏപ്രില്‍ മാസത്തിലാണ് അഭിഷേകമായി യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. മിഥുന് ദാസിന്റെ കായണ്ണയിലെ വീട്ടില്‍വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതി.
പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് വിട്ടു. പ്രതികളില്‍ മൂന്നുപേരെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Four men, including a repeat offender, arrested for gang-raping a 17-year-old girl in Kayanna
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



