ഉണങ്ങിയ കഞ്ചാവുമായി ചിന്നാർ ബസ് സ്റ്റോപ്പിൽ നില്ക്കുകയായിരുന്നു പ്രതികൾ

അറസ്റ്റിലായ ഷിബി, ഷിന്റോ
Last Updated :20 January 2024, 9:18 am IST

News Now

ചെറുതോണി; നാലു കിലോഗ്രാം കഞ്ചാവുമായി സിപിഎം നേതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ(44) എന്നിവരാണ് അറസ്റ്റിലായത്.  

ഉണങ്ങിയ കഞ്ചാവുമായി ചിന്നാർ ബസ് സ്റ്റോപ്പിൽ നില്ക്കുകയായിരുന്നു പ്രതികൾ. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ഇവരുടെ ബാ​ഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. 

മുരിക്കാശ്ശേരി എസ്.എച്ച്.ഒ. എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ എസ്.ഐ. സി.ടി. ജിജി, എ.എസ്.ഐ.മാരായ പി.ഡി. സേവ്യർ, ഡെജി വർഗീസ്, എസ്.സി.പി.ഒ.മാരായ മാത്യു തോമസ്, ശ്രീജിത്ത്‌ ശ്രീകുമാർ, സി.പി.ഒ. ധന്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates