
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, പൊലീസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
പരുത്തിവിളയിൽ വെള്ളിയാഴ്ച പത്തോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമണം നടത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ ആക്രണം തുടർക്കഥയാവുന്നു. തിരുവനന്തപുരം ധനുവെച്ചപുരം പരുത്തിവിളയിൽ വെള്ളിയാഴ്ച പത്തോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമണം നടത്തി.
ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാൾ വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥയാണ്. പരുത്തിവിള സ്വദേശി ബിജു, ഭാര്യ ഷിജി, സഹോദരിമാരായ ഷീജ, സോണിയ എന്നിവർക്കാണ് പരിക്കേറ്റത്. ഷീജയാണ് പോലീസ് ഉദ്യോഗസ്ഥ.
രണ്ടുദിവസം മുൻപും സ്ഥലത്ത് സമാനമായ അക്രമം ഉണ്ടായിരുന്നു. ഇതിലെ പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലം പൊലീസിൽ അറിയിച്ചതിലുള്ള പ്രകോപനമാണ് വീണ്ടും ആക്രമണം നടക്കാൻ കാരണമെന്ന് ആക്രമണത്തിന് ഇരയായവർ പറയുന്നു.പരിക്കേറ്റവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

Related News


കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
