അടുത്ത വീട്ടിൽ പാൽ വാങ്ങാൻ പോയി; തിരുവനന്തപുരത്ത് നാല് വയസുകാരൻ കുളത്തിൽ വീണു മരിച്ചു

അടുത്ത വീട്ടിൽ പാൽ വാങ്ങാൻ പോയി; തിരുവനന്തപുരത്ത് നാല് വയസുകാരൻ കുളത്തിൽ വീണു മരിച്ചു

ലാലിൻ മുഹമ്മദ്
Last Updated :20 January 2024, 8:58 am IST
Edited by :migrator

തിരുവനന്തപുരം: നാല് വയസുകാരൻ കാൽവഴുതി കുളത്തിൽ വീണു മരിച്ചു. തിരുവനന്തപുരം വെമ്പായത്താണ് അപകടം. തേക്കട കുളക്കോട് മുനീറയുടെ മകൻ ലാലിൻ മുഹമ്മദ് (4) ആണ് മരിച്ചത്. 

സമീപത്തെ വീട്ടിൽ നിന്ന് പാൽ വാങ്ങാൻ മുനീറ വൈകീട്ടോടെ ലാലിനെ പറഞ്ഞുവിട്ടിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി മടങ്ങി വന്നില്ല. തുടർന്ന് ലാലിന്റെ മൂത്ത സഹോദരൻ ലല്ലു അന്വേഷിച്ചു പോയി. 

റോഡിനു സമീപത്തെ കുളത്തിന്റെ കരയിൽ പാൽ ഇരിക്കുന്നത് ലല്ലുവിന്റെ ശ്രദ്ധയിൽപ്പെട്ടു. കുളത്തിൽ നോക്കിയപ്പോൾ ലാലിൻ കുളത്തിൽ കിടക്കുന്നതും കണ്ടു. ലല്ലു വിവരം അറിയച്ചതിന് പിന്നാലെ മുനീറയും സമീപവാസികളും എത്തി ലാലിനെ കരയിൽ കയറ്റി.

തുടർന്ന് കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു. 

News Now