
സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്നുമുതല്‍
സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷന് ആരംഭിച്ചിരുന്നു

തിരുവനന്തപുരം: കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ ) മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക ഒപി കൗണ്ടര്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷന് ആരംഭിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ക്യൂ നില്‍ക്കാതെ അപ്പോയ്ന്റ്മെന്റ് എടുക്കുന്നതിന് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കി തുടങ്ങി.
ഇ ഹെല്‍ത്തിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് സേവനം ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ കൂടുതലും മുതിര്‍ന്ന പൗരന്മാരാണ്. അത് കൊണ്ട് കൂടിയാണ് അവര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നതെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

from September 1 Special OP counter for senior citizens in government hospitals
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
from September 1 Special OP counter for senior citizens in government hospitals
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



