കൊള്ളയടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി; ഒരുമാസത്തിനിടെ പെട്രോളിന് കൂടിയത് 8 രൂപ

പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്

ഫയൽ ചിത്രം
Last Updated :20 January 2024, 8:50 am IST
Edited by :migrator

തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനങ്ങളെ കൊള്ളയടിക്കുന്നത് തുടർന്ന് ഇന്ധനവില കുതിക്കുന്നു. സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 രൂപയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 109.30 രൂപയും ഡീസലിന് 103.17 രൂപയുമായി വർധിച്ചു. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 109.44 രൂപ,  103.31 രൂപ എന്നിങ്ങനെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now