ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. ജില്ലയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും സങ്കുചിചത താല്‍പര്യമാണ്.

G Sudhakaran
G Sudhakaran
Last Updated :20 October 2026, 1:30 pm IST
Guest Author :Sujith

News Now

ആലപ്പുഴ: മാക്കേക്കടവ് - നേരെകടവ് പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ രൂക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍. ജില്ലയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും സങ്കുചിചത താല്‍പര്യമാണെന്നും അവര്‍ തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. വികസന അടിസ്ഥാനത്തില്‍ അല്ല അവര്‍ കാര്യങ്ങള്‍ കാണുന്നതെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'പാലത്തിന്റെ ഉദ്ഘാടനത്തിന് കോട്ടയം ഭാഗത്തുനിന്നുള്ള എംഎല്‍എമാര്‍ വരെ ചടങ്ങിനെത്തി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ ചിത്രം വരെ പോസ്റ്ററില്‍ കണ്ടു. ഇതൊന്നും രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കരുത്. അദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് 500 പാലങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ ചെയ്തത്. അന്ന് യാതൊരു രാഷ്ട്രീയവ്യത്യാസമുണ്ടായിരുന്നില്ല. ഇപ്പോഴും യുഡിഎഫ് എംഎല്‍എമാര്‍ പറയും; ജി സുധാകരന്‍ ഇരിക്കുന്ന കാലത്ത് കിട്ടിയതുപോലെയൊന്നും കിട്ടിയിട്ടില്ലെന്ന്. കഴിഞ്ഞ അഞ്ച് വര്‍ഷം പുതിയ പ്രൊജക്ട് ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ മന്ത്രിയായ കാലത്ത് വികസന അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ കണ്ടത്. അന്ന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോയുള്ള വേര്‍തിരിവ് ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. ജില്ലയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും സങ്കുചിചത താല്‍പര്യമാണ്. അവര്‍ തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. കെ കരുണാകരന്റെ ചിത്രം വരെ പോസ്റ്ററില്‍ കണ്ടു. കരുണാകരന്‍ ജീവിച്ചിരുന്നപ്പോള്‍ അല്ല പാലം പണിതത്. അത്രയൊന്നും രാഷ്ട്രീയത്തിലേക്ക് കടക്കേണ്ടതില്ല. എല്‍ഡിഎഫിന്റെ പോസ്റ്ററിലും എന്റെ പടം കണ്ടില്ല. എന്തുകൊണ്ട് ജി സുധാകരന്റെ കാലത്താണ് ഈ പാലം വന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നില്ല. പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഈ പാലം നിര്‍മിച്ചതെന്ന് പറയാനുള്ള ധൈര്യം വേദിയിലുള്ള പി പ്രസാദും സജി ചെറിയാനും കാണിച്ചില്ല?' ജി സുധാകരന്‍ പറഞ്ഞു.

കിഫ്ബി പിരിച്ചുവിട്ടത് നിര്‍മ്മാണങ്ങളെ ബാധിക്കുമെന്ന് ജി സുധാകരന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെക്കൊണ്ടു മാത്രം ഒറ്റയ്ക്ക് കാര്യങ്ങള്‍ സാധിക്കില്ല. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് കെ എം എബ്രഹാം അടക്കമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.എ സി റോഡ് നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യത്തിന്, അഴിമതി നടന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും എന്നാല്‍ നിര്‍മ്മാണത്തില്‍ അപാകതയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Summary

G Sudhakaran criticizes sharply for not being invited to bridge inauguration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates