ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രിയങ്കയുടെ പിതാവ് ഇസ്രാവേലിന് കുത്തേറ്റിട്ടുണ്ട്

crime
MurderSource by : പ്രതീകാത്മക ചിത്രം
Last Updated :21 October 2026, 9:26 pm IST
Guest Author :Jayakumar

News Now

കട്ടപ്പന : ഇടുക്കി പീരുമേട്ടില്‍ ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ ഇരട്ടക്കൊലപാതകം. ലയത്തിലെ താമസക്കാരനായ പ്രിന്‍സ് ആണ് കൊലപാതകം നടത്തിയത്. ഭാര്യ പ്രിയങ്ക (30) യെയും ഭാര്യമാതാവ് നേസ(62) ത്തെയുമാണ് വെട്ടിക്കൊലപ്പെടുത്തിയത്.

ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രിയങ്കയുടെ പിതാവ് ഇസ്രാവേലിന് കുത്തേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പ്രിന്‍സിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

പ്രിയങ്കയും പ്രിന്‍സും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേച്ചൊല്ലി മുമ്പും വഴക്കുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രിയങ്കയുമായി മദ്യപിച്ചെത്തിയ പ്രിന്‍സ് വഴക്കുണ്ടാക്കുകയും കൊലപാതകം നടത്തുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Summary

Double murder in Peermade; young woman and her mother hacked to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates