
ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണ മഹിമ സൂക്ഷിക്കുന്നതിനാല്‍; വിചിത്രവാദവുമായി ജി സുധാകരന്‍
അങ്ങനെ പൂജിച്ചാലേ ശരിയാകുകയുള്ളുവെന്ന് അവര്‍ വിശ്വസിക്കുന്നു എന്നതുകൊണ്ടാണ്. അല്ലെങ്കില്‍ പൂണൂല്‍ ധരിക്കേണ്ട കാര്യമില്ലല്ലോ?.

ആലപ്പുഴ: ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനാലാണെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്‍. ബ്രാഹ്മണ സംസ്‌കാരം ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്തവര്‍ കേരളത്തിലുണ്ട്. അതിന് ഉദാഹരണമാണ് ഈഴവ സമുദായം. ഈഴവര്‍ നടത്തുന്ന അമ്പലങ്ങളില്‍ പൂണൂല്‍ ധരിച്ചാണ് പൂജകള്‍ നടത്തുന്നത്. പൂണൂല്‍ ധരിച്ചാലേ പൂജകള്‍ ശരിയാവൂ എന്നാണ് ഈഴവര്‍ വിശ്വസിക്കുന്നതെന്ന് ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ കേരളബ്രാഹ്മണസഭ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
'ബ്രാഹ്മണ സംസ്‌കാരത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്ത ഒരു ജനവിഭാഗം കേരളത്തിലുണ്ട്. ഉദാഹരണം കേരളത്തിലെ ഒന്നാമത്തെ സമുദായം ഏതാണ്ട് 33 ശതമാനം വരുന്ന ഈഴവരാണ്. അവരുടെ ക്ഷേത്രങ്ങളില്‍ പൂണൂല്‍ ധരിച്ചുകൊണ്ടാണ് പൂജ നടത്തുന്നത്. അത് എന്തിനാണ്?. അതിനുള്ള കാരണം ആ ബ്രാഹ്മണ മഹിമ അവരുടെ ഹൃദയത്തിലുണ്ട്. അങ്ങനെ പൂജിച്ചാലേ ശരിയാകുകയുള്ളുവെന്ന് അവര്‍ വിശ്വസിക്കുന്നു എന്നതുകൊണ്ടാണ്. അല്ലെങ്കില്‍ പൂണൂല്‍ ധരിക്കേണ്ട കാര്യമില്ലല്ലോ?. അത് ആ സംസ്‌കാരം അറിയാതെ തന്നെ നില്‍ക്കുന്നു. ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളെയാണ് നമ്മള്‍ എതിര്‍ത്തത്'- സുധാകരന്റെ വാക്കുകള്‍.
തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ സംസ്‌കാരം സംരക്ഷിക്കുന്നതിനായി കേരളബ്രാഹ്മണസഭ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ഏഴാമത് എഡിഷനാണ് ആലപ്പുഴയില്‍ നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Related News


'ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്'; റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ വിചിത്രവാദവുമായി സണ്ണി ജോസഫ്

'സലാമിന്റെയും ചിത്തരഞ്ചന്റെയും ഭാര്യമാര്‍ക്ക് ജോലി നല്‍കിയത് ഞാന്‍; കൂടെയുള്ള മന്ത്രിമാരെ സതീശന് സൂക്ഷിക്കണം'
