
ജി സുധാകരന്റെ കൂട്ടുകെട്ട് ജമാഅത്തെ ഇസ്ലാമിയുമായി, വര്‍ഗീയതയെക്കുറിച്ച് സംസാരിക്കാന്‍ എന്തവകാശമെന്ന് എം വി ഗോവിന്ദന്
ജി സുധാകരന് പൂര്‍ണമായും കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി

ആലപ്പുഴ: സിപിഎം മുന്‍ നേതാവ് ജി സുധാകരനെതിരെ കടുത്ത വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സുധാകരന്റെ പൂര്‍വ്വകാല രാഷ്ട്രീയ ചരിത്രവുമായി ഇന്നത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഗോവിന്ദന് പറഞ്ഞു. പറയാന്‍ മറ്റൊന്നും ഇല്ലാത്തതുകൊണ്ടാണ് സുധാകരന് ഇപ്പോള്‍ സിപിഎം നേതാക്കളെ ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരന് പൂര്‍ണമായും കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി. യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായാണ് സുധാകരന് ഇപ്പോള്‍ ചങ്ങാത്തം കൂടുന്നതെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു.
വര്‍ഗ്ഗീയതയെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് യാതൊരു അവകാശവുമില്ല. യുഡിഎഫിന്റെ പ്രധാന സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയാണ് അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സുധാകരനുമായി ഒരു തരത്തിലുള്ള വര്‍ത്തമാനത്തിനും താനില്ലെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് യുഡിഎഫ് വിഭാഗമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
G Sudhakaran's alliance with Jamaat-e-Islami, what right does he have to talk about communalism, says MV Govindan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കാന്തപുരത്തിന്റേത് സമൂഹത്തിന്റെ മുന്നേറ്റം ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന; ആരായാലും സിപിഎം അംഗീകരിക്കില്ല'

'2021ന് ശേഷം പുതിയ പിണറായി; എന്നെ ചെറ്റയെന്ന് വിളിച്ചു; ഐസക് പറഞ്ഞത് നില്ക്കക്കള്ളി ഇല്ലാതെ'


