'സച്ചിദാനന്ദൻ മാഷ് “ചിന്താ കുറ്റം ”ചെയ്തിരിക്കുന്നു, ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണ് '

'ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങൾക്ക് മുൻപിൽ പണയം വക്കുന്നതാണ്'

Geevarghese Coorilos, Satchidanandan
Geevarghese Coorilos, Satchidanandan
Last Updated :12 February 2026, 12:14 pm IST

കൊച്ചി: തുടർഭരണ പരാമർശത്തിൽ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന് പിന്തുണയുമായി യാക്കോബായ സുറിയാനി സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ​കൂറിലോസ് സച്ചിദാനന്ദന് ഐക്യദാർഢ്യം അറിയിച്ചത്.

'ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങൾക്ക് മുൻപിൽ പണയം വക്കുന്നതാണ്. സച്ചിദാനന്ദൻ മാഷ് അതിന് തയ്യാറാവാതെ ജോർജ് ഓർവെലിന്റെ ഭാഷയിൽ പറഞ്ഞാൽ “ചിന്താ കുറ്റം ”ചെയ്തിരിക്കുന്നു. ചിന്തിക്കുന്നത് കുറ്റമാകുന്ന ആഗോള ക്രമത്തിൽ മാഷ് വീണ്ടും ചിന്ത കുറ്റം ആവർത്തിച്ചിരിക്കുന്നു. ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണ്. ' ചിന്താകുറ്റക്കാർക്കൊപ്പമാണ് താനെന്നും കൂറിലോസ് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഗീവർഗീസ് മാർ കൂറിലോസിന്റെ പോസ്റ്റിന്റെ പൂർണരൂപം:

ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങൾക്ക് മുൻപിൽ പണയം വക്കുന്നതാണ്. സച്ചിദാനന്ദൻ മാഷ് അതിന് തയ്യാറാവാതെ ജോർജ് ഓർവെലിന്റെ ഭാഷയിൽ പറഞ്ഞാൽ “ചിന്താ കുറ്റം ” (thought crime ) ചെയ്തിരിക്കുന്നു. ചിന്തിക്കുന്നത് കുറ്റമാകുന്ന ആഗോള ക്രമത്തിൽ ജാക്ക് രാൻ‌സിയേ, ഹാർഡ്റ്റ്, നെഗ്രി, സിസെക് തുടങ്ങിയ ഇടതുപക്ഷ ചിന്തകരെ ഉദ്ധരിച്ചു മാഷ് വീണ്ടും ചിന്ത കുറ്റം ആവർത്തിച്ചിരിക്കുന്നു. ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണ്

ചിന്താകുറ്റകാർക്കൊപ്പം

Geevarghese Coorilos's post

Geevarghese Coorilos's post

News Now

Summary

Geevarghese Mar Coorilos supports poet K. Satchidanandan in his remarks on the continuation of the government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates