
കേരള കോണ്‍ഗ്രസ് തലമുറ മാറ്റത്തിനൊരുങ്ങുന്നു; പി ജെ ജോസഫ് മാറി നിന്നാല്‍ അപു ജോസഫ് തൊടുപുഴയില്‍ സ്ഥാനാര്‍ത്ഥിയാകും
സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് (ജെ)യും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുകയാണ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) തലമുറമാറ്റത്തിന് ഒരുങ്ങുന്നു. പാര്‍ട്ടി ചെയര്മാന് പി ജെ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയേക്കും. പകരം ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറിയേക്കുമെന്നാണ് സൂചന. മാര്‍ച്ച് 7 ന് ശേഷം നടക്കുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തേക്കുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അപു ജോണ്‍ മുന്‍നിരയിലേക്ക് വരുന്നത് പാര്‍ട്ടി നേതൃത്വത്തില്‍ ചലനാത്മകത കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് (ജെ)യും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുകയാണ്. പി ജെ ജോസഫ് മാറിനിന്നാല്‍, മകന് അപു ജോണ്‍ ജോസഫ് തൊടുപുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും.
പി ജെ ജോസഫ് 1970 മുതല്‍ 10 തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. സംസ്ഥാന കോര്‍ഡിനേറ്ററായതിനുശേഷം അപു പാര്‍ട്ടിയില്‍ സജീവമായിരുന്നു. പി ജെ ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചാല്‍, പാര്‍ട്ടിയിലെ രണ്ടാമനായ മോന്‍സ് ജോസഫും അപുവും തമ്മില്‍ അധാകാര വടംവലി ഉണ്ടായേക്കുമോയെന്ന ആശങ്കയുമുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇത്തരം ആശങ്കകള്‍ തള്ളിക്കളയുന്നു.
'പി ജെ ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നാലും പാര്‍ട്ടി ചെയര്‍മാനായി തുടരും. പ്രധാന തീരുമാനങ്ങള്‍ അദ്ദേഹം തന്നെ എടുക്കുന്നത് തുടരും.' കേരള കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തൊടുപുഴയില്‍ പിജെ ജോസഫ് തന്നെ മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഇടുക്കി മണ്ഡലത്തില്‍ റോഷി അഗസ്റ്റിനെതിരെ മത്സരിക്കണമെന്ന് പി ജെ ജോസഫിനോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പി ജെ ജോസഫ് ആ നിര്‍ദേശം തള്ളിയിട്ടുണ്ട്.
പി ജെ ജോസഫ് മത്സരത്തില്‍ നിന്ന് പിന്മാറിയാല് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപ്പു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ ചില സ്ഥാനാര്‍ത്ഥികളെ പുനഃപരിശോധിക്കാനോ കുറച്ച് സീറ്റുകള്‍ വിട്ടുകൊടുക്കാനോ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത മത്സരം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ആത്മഹത്യാപരമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. കോതമംഗലം, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, കേരള കോണ്‍ഗ്രസ് ഇതുവരെ വഴങ്ങിയിട്ടില്ല.
'കേരള കോണ്‍ഗ്രസ് ഇടുക്കി മണ്ഡലത്തിലേക്ക് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി വളരെ ദുര്‍ബലനാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പൂഞ്ഞാര്‍ സീറ്റും കേരള കോണ്‍ഗ്രസിന്റെ ഏറ്റുമാനൂര്‍ സീറ്റുമായി വെച്ചുമാറാനും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്. കോതമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിനെതിരെ റോമന്‍ കാത്തലിക് സഭ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. മോന്‍സ് ജോസഫ് (കടുത്തുരുത്തി), തോമസ് ഉണ്ണിയാടന് ( ഇരിങ്ങാലക്കുട), റെജി ചെറിയാന് (കുട്ടനാട്), വി ജെ ലാലി (ചങ്ങനാശേരി) തുടങ്ങിയവരാണ് കേരള കോണ്‍ഗ്രസ് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Kerala Congress (Joseph faction) appears to be set for a generational transition, with strong indications that its chairman PJ Joseph may opt out of contesting the forthcoming assembly elections
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പോര് യുഡിഎഫിലേക്ക്: മുന്നണി മര്യാദ ഓർമ്മിപ്പിച്ച് കെ സി ജോസഫ്; പ്രതാപന്റെ പരസ്യ നിലപാടിൽ അമർഷം

മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചർച്ചകൾ അപക്വം; സമഗ്രമായ പഠനം അനിവാര്യമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ്


