നാട്ടുകാർ ‘എവിടെപ്പോകുന്നു’ എന്നു ചോദിച്ചതോടെ പെൺകുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

കോട്ടയം: സഹോദരനുമായി വഴക്കിട്ട്  വീടുവിട്ടിറങ്ങി പെൺകുട്ടി കുറ്റിക്കാട്ടിൽ ഒളിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. തുടർന്ന് അഗ്നിരക്ഷാസേനയും  നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. 

 പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്. വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് രാത്രി 7.30നാണ് സംഭവം. ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാർ ‘എവിടെപ്പോകുന്നു’ എന്നു ചോദിച്ചതോടെ പെൺകുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറഞ്ഞു. 

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 2 കിലോമീറ്ററോളം ദൂരത്താണ് പെൺകുട്ടി ഓടിമറഞ്ഞ തോട്ടം. പെൺകുട്ടി തോട്ടത്തിലൂടെ ഓടി സമീപത്തെ മറ്റേതെങ്കിലും വീടുകളിൽ വീട്ടുകാർ അറിയാതെ ഒളിച്ചിരിപ്പുണ്ടോ എന്നും തിരച്ചിൽ നടത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates