തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജില്‍ പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ച് സഹപാഠി

കാര്‍ഷിക കോളജില്‍ പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ചപ്പോള്‍, സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:20 am IST

News Now

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജില്‍ പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ച് സഹപാഠി. ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പൊള്ളലേല്‍പ്പിച്ചത്. ആന്ധ്രാ സ്വദേശിനി തന്നെയായ പെണ്‍കുട്ടിയാണ് ആക്രമിച്ചത്.

ബിഎസ് സി അഗ്രികള്‍ച്ചര്‍ കോഴ്‌സിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് ഇടയിലാണ് സംഭവം. ആന്ധ്രാ സ്വദേശിനിയെ ഹോസ്റ്റലില്‍ ഒരുമിച്ച് താമസിക്കുന്ന സഹപാഠിയാണ് പൊള്ളലേല്‍പ്പിച്ചത്. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

18നാണ് സംഭവം നടന്നത്. തുടക്കത്തില്‍ പരാതി നല്‍കാന്‍ ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളല്‍ കണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോളജില്‍ എത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

നാട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കോളജ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates