തൃശൂരില്‍ ഗോഡൗണിന് തീപിടിച്ചു; തൊഴിലാളി വെന്തുമരിച്ചു

മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു.

Godown caught fire in Thrissur; The worker was burned to death
മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലുണ്ടായ തിപിടിത്തംSource by : ടെലിവിഷന്‍ ചിത്രം
Last Updated :9 July 2024, 10:14 pm IST

തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാത്രി എട്ടുമണിയോടെയുണ്ടായ തീപിടിത്തം പത്തുമണി കഴിഞ്ഞിട്ടും അണയ്ക്കാനായിട്ടില്ല.

ഗോഡൗണ്‍ ഒഴിഞ്ഞ സ്ഥലത്തായതുകൊണ്ടു തീ മറ്റിടത്തേക്ക് പടര്‍ന്നിട്ടില്ല. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റിലധികം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. വന്‍തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now