ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 432 ഗ്രാം സ്വര്‍ണം പിടികൂടി

432 ഗ്രാം സ്വര്‍ണമാണ് ക്യാപ്‌സൂള്‍ രൂപത്തിലാക്കി കൊണ്ടുവന്നത്

പിടികൂടിയ സ്വര്‍ണം/ ടി വി ദൃശ്യം
Last Updated :20 January 2024, 9:16 am IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ് പിടിയിലായത്. 432 ഗ്രാം സ്വര്‍ണമാണ് ക്യാപ്‌സൂള്‍ രൂപത്തിലാക്കി കൊണ്ടുവന്നത്. 

ഗര്‍ഭനിരോധന ഉറയില്‍ കുഴമ്പു രൂപത്തിലുള്ള സ്വര്‍ണം കെട്ടിയശേഷം ക്യാപ്‌സൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സ്‌കാനിങ്ങ് നടത്തിയപ്പോഴാണ് സ്വര്‍ണക്കടത്ത് പിടികൂടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now