
പട്ടാമ്പിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകിയോടുന്നു
ഒരുചക്രം പുറത്തേക്ക് തള്ളുകയായിരുന്നു. പിന്നീട് പാളംതെറ്റിയ ബോഗികള്‍ തിരിച്ചുകയറ്റി

പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്തിന് സമീപം ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. മംഗളൂരുവില്‍നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് പാളംതെറ്റിയത്. ഒരുചക്രം പുറത്തേക്ക് തള്ളുകയായിരുന്നു. പിന്നീട് പാളംതെറ്റിയ ബോഗികള്‍ തിരിച്ചുകയറ്റി
അപകടത്തെത്തുടര്‍ന്ന് കോഴിക്കോട്-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകി. കോഴിക്കോട്-പാലക്കാട് സ്പെഷ്യല്‍ എക്സ്പ്രസ് രണ്ടരമണിക്കൂറോളം വൈകി. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, മുംബൈ എല്‍ടിടി-തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, മംഗളൂരു-ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ രണ്ടുമണിക്കൂറോളവും വൈകിയോടുകയാണ്. ചെന്നൈ എഗ്മോര്‍-മംഗളൂരു എക്സ്പ്രസ് ഒരുമണിക്കൂറോളവും വൈകിയാണ് സര്‍വീസ് നടത്തുന്നത്. നേരത്തെയുള്ള സമയക്രമം പാലിക്കാന്‍ ട്രെയിനുകള്‍ക്ക് സാധിക്കാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി.
News Now
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
Summary
Goods train derails in Pattambi; trains running late
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


