തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്

ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നുSource by : ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Last Updated :10 April 2024, 8:36 am IST

News Now

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ കുറുമശ്ശേരിയിൽ വെച്ചാണ് സംഭവം. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷം വെട്ടി ​ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിൽ മരിച്ചിരുന്നു.

വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ​ഗുണ്ടാ സംഘങ്ങൾ തമ്മിൽ ചേരി തിരി‍ഞ്ഞ് തർക്കങ്ങൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് കൊലപാതകം എന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സംഭവത്തിൽ ചെങ്ങാമനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമന്‍. 2019 ൽ അത്താണിയിൽ ഗില്ലാപ്പി ബിനോയി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates