കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍, ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ പന്തലില്‍ 240 കസേര മാത്രമാവും ഉണ്ടാവുക. അധികം ആളെത്തിയാല്‍ മാത്രം കസേരയുടെ എണ്ണം കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു നടത്തണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ആളുകളുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates