News Now
സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത
മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്മഞ്ഞില് മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കോവിഡിൽ അമ്മയെയും മുത്തച്ഛനെയും നഷ്ടപ്പെട്ട 9 മാസം പ്രായമായ സഞ്ജനയെ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സഞ്ജനയെ വനിതാ ശിശുവികസന വകുപ്പ് പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
മുത്തശ്ശി വൽസലയാണ് സഞ്ജനയെ ഇപ്പോൾ നോക്കുന്നത്. കുട്ടിയുടെ അമ്മ ജയന്തി ജൂൺ അഞ്ചിനാണ് മരിച്ചത്. ഒരാഴ്ചയ്ക്കു ശേഷം ജയന്തിയുടെ അച്ഛൻ ജയന്തനും മരിച്ചു. ഇരുവരുടേതും കോവിഡ് മരണമായിരുന്നു. സഹോദരൻ ജയപ്പൻറെ വീട്ടിലാണിപ്പോൾ വൽസലയും ബിരുദ വിദ്യാർഥിയായ മകൻ ജയകൃഷ്ണനും കൊച്ചുമകൾ സഞ്ജനയും കഴിയുന്നത്.
ഇടുക്കി കട്ടപ്പന ആനക്കുഴിയിലെ 3 കുട്ടികളെയും സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. വകുപ്പിലെ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


