പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളി; ചരിത്രത്തിലാദ്യം

ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയത് ഓട്ടോകാസ്റ്റ് ലിമിറ്റഡാണ്.

electricity
പ്രതീകാത്മക ചിത്രം
Last Updated :3 December 2024, 9:06 pm IST

തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളി സര്‍ക്കാര്‍. സംസ്ഥാന ബജറ്റ് പ്രകാരം കെഎസ്ഇബി സർക്കാരിന് നൽകേണ്ട വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കിയതിന്റെ ഭാഗമായാണ് നടപടി. അതിനാല്‍ ഇത് ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ വൈദ്യുതി നിരക്കിനെ ബാധിക്കില്ല.

ചരിത്രത്തിലാദ്യമായാണ് പൊതുമേഖലയുടെ ഇത്രയും വലിയ കുടിശിക എഴുതിത്തള്ളുന്നതെന്നും മന്ത്രി പി രാജീവ് അറിയിച്ചു. ഇതോടെ വ്യവസായ വകുപ്പിന് കീഴിലുള്ള 18 സ്ഥാപനങ്ങളുടെ ഭീമമായ ബാധ്യതയാണ് ഒഴിവായി. ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയത് ഓട്ടോകാസ്റ്റ് ലിമിറ്റഡാണ്. 113.08 കോടി രൂപയായിരുന്നു കുടിശിക.

ടെക്സ്റ്റൈൽ കോർപ്പറേഷൻ– 53.69 കോടിയും കേരളാ സിറാമിക്സ്- 44 കോടിയും തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ- 12. 86 കോടിയും മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ-12.71 കോടിയും നല്‍കാനുണ്ട്. യഥാസമയം ബിൽ അടക്കാത്തതുമൂലം വൈദ്യുതി വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൊതുമേഖലാ സ്ഥാപനങ്ങളെ ബാധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now