​ഗവർണർക്ക് ഓണക്കോടിയുമായി മന്ത്രിമാർ, സർക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണം

കസവ് മുണ്ടും ഷര്‍ട്ടും അടങ്ങുന്ന ഓണക്കോടിയാണ് മന്ത്രിമാർ ​ഗവർണർക്ക് സമ്മാനിച്ചത്

വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും ഗവർണർക്ക് ഓണക്കോടി സമ്മാനിക്കുന്നു/ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:24 am IST
Edited by :migrator

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സർക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണം. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്. ​ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു. കസവ് മുണ്ടും ഷര്‍ട്ടും അടങ്ങുന്ന ഓണക്കോടിയാണ് മന്ത്രിമാർ ​ഗവർണർക്ക് സമ്മാനിച്ചത്.

കഴിഞ്ഞവര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഗവര്‍ണര്‍ ഓണം ആഘോഷിച്ചതും വലിയ വാര്‍ത്തയായിരുന്നു. അടുത്തദിവസം ഡൽഹിക്കു തിരിക്കുന്ന ഗവർണർ ഓണത്തിനു മുൻപു കേരളത്തിൽ മടങ്ങിയെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now