
ക്യാംപസ് രാഷ്ട്രീയം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണം: വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍
ക്യാംപസുകളില്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും അക്കാദമിക് രംഗത്ത് വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും നിർദേശം

തിരുവനന്തപുരം: ക്യാംപസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശം. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ക്യാംപസുകളില്‍ അച്ചടക്കം പാലിക്കാനും സംവിധാനം രൂപീകരിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
ക്യാംപസുകളില്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും അക്കാദമിക് രംഗത്ത് വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംജി സര്‍വകലാശാല രൂപീകരിച്ച പെരുമാറ്റച്ചട്ടം ഒരു മാതൃകയായി ഉപയോഗിക്കാമെന്ന് സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.
WHAT TO READ NEXT

'അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരന് കുറ്റക്കാരനല്ല'
മുന്‍ ഹൈക്കോടതി വിധികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സ്ഥാപനങ്ങളുടെ അവകാശം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ അത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ ഓര്‍മ്മിപ്പിച്ചു. ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം കോളജുകള്‍ രൂപീകരിച്ചിട്ടുള്ള നിയന്ത്രണങ്ങളും പരാമര്‍ശിക്കാവുന്നതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഉചിതമായ നിയമങ്ങള്‍ രൂപീകരിച്ച് മാര്‍ച്ച് 4 ന് മുമ്പ് സമര്‍പ്പിക്കാനുള്ള കോടതിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Governor Rajendra Arlekar has directed the Vice Chancellors to take steps to control political activities on campuses.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



