സുകുമാരക്കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കി; രമേശ് ചെന്നിത്തല

വാര്‍ത്ത വന്നതോടെ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തു തുടങ്ങിയിട്ടുണ്ട്

Ramesh Chennithala
രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണുന്നു
Edited by :Sujith
Last Updated :28 ഓഗസ്റ്റ് 2026, 8:52 am IST

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിഡിപിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നതിന് നിലവില്‍ സ്ഥിരീകരണമില്ലെന്നും അഭ്യൂഹമാണെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സുകുമാരക്കുറുപ്പ് ലോണ്‍ പെന്‍ഡിങ് കേസ് ആണ്. ക്രൈംബ്രാഞ്ച് എഡിജിപിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ പൊലീസ് ഇന്റര്‍പോളുമായി ബന്ധപ്പെട്ട് അതിന്റെ നിജസ്ഥിതി എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു. നിലവില്‍ അഭ്യൂഹങ്ങളാണ് ഉള്ളത്. സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങളൊന്നുമില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിന്റെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം പ്രധാനപ്പെട്ട പല മാധ്യമപ്രവര്‍ത്തകര്‍ എന്നോട് സൂചിപ്പിച്ചിരുന്നു. നിജസ്ഥിതി അറിയാന്‍ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി വെങ്കിടേഷിനോട് ഇന്നലെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയെന്ന അലി അക്ബറിന്റെ ആരോപണം വയലാര്‍ രവി ആഭ്യന്തരമന്ത്രിയായ കാലത്തുള്ളതാണ്. 40 വര്‍ഷത്തോളമായില്ലേ?. അതില്‍ എന്താണ് പൂഴ്ത്താനുള്ളത്. വാര്‍ത്ത വന്നതോടെ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തു തുടങ്ങിയിട്ടുണ്ട്' ചെന്നിത്തല പറഞ്ഞു.

മദ്യവില്‍പന കൂടിയത് ഓപ്പറേഷന്‍ തുഫാന്‍ കൊണ്ടാണെന്ന് താന്‍ പറയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഓപ്പറേഷന്‍ തുഫാന്‍ ആഞ്ഞടിക്കുകയാണ്. രണ്ടാംഘട്ടവും ആഞ്ഞടിക്കല്‍ തുടരും. ഇക്കാര്യവുമായി ബന്ധപ്പെട്ട് തദ്ദേശമന്ത്രി കെഎം ഷാജിയുമായി വിശദമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരളം മാത്രമല്ല, ഇന്ത്യകണ്ട ഏറ്റവും വലിയ നാര്‍ക്കോ ഹണ്ടാണ് ഓപ്പറേഷന്‍ തുഫാന്‍. അതിന് ജനങ്ങളുടെ പൂര്‍ണപിന്തുണയുണ്ട്. എല്ലാരാഷ്ട്രീയ കക്ഷികളും ഇതിന് പിന്തുണ നല്‍കുന്നതായും ചെന്നിത്തല പറ്ഞ്ഞു.

അയ്യപ്പനെതിരായ വിവാദപരാമര്‍ശത്തില്‍ സണ്ണി എം കപിക്കാടിനെതിരെ കേസ് എടുത്തതായി രമേശ് ചെന്നിത്തല പറഞ്ഞു.ഓണത്തിന് എവിടെയും ഒരുതരത്തിലുമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും ഇത്തവണത്തെ ഓണം തീര്‍ത്തും സമാധാനപരമായിരുന്നു. ജനങ്ങള്‍ വളരെ ആഹ്ലാദപൂര്‍വം ഓണം ആഘോഷിച്ചു. അതില്‍ സര്‍ക്കാരിന് സംതൃപ്തിയുണ്ട്. ഇതേരീതിയില്‍ മുന്നോട്ടുപോയാല്‍ കേരളത്തിന് വലിയ പുരോഗതിയുണ്ടാകുമെന്നും ചെന്നിത്ത മാധ്യമങ്ങളോട് പറഞ്ഞു.

News Now

Summary

No current confirmation on Sukumara Kurup being abroad; rumours, says Ramesh Chennithala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates