'അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ?'; ബൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവര്‍ണര്‍

തന്നോട് ചോദിക്കുന്നത് പോലെ മുഖ്യമന്ത്രിയോടും കാര്യങ്ങൾ ചോദിക്കണമെന്നും ഗവർണർ പറഞ്ഞു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍/ പിടിഐ
Last Updated :22 January 2024, 7:51 pm IST
Edited by :migrator

തിരുവനന്തപുരം: സിപിഎം നേതാവ് ബൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബൃന്ദയുടെ പരാമര്‍ശം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നും ഗവര്‍ണര്‍ ചോദിച്ചു. 

ഇത്തരം കാര്യങ്ങള്‍ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബിജെപി ടിക്കറ്റില്‍ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാനായിരുന്നു ബൃന്ദ കാരാട്ട് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ​ഗവർണർ പറഞ്ഞു. പോകാത്തത് എന്തെന്ന് മാധ്യമപ്രവർത്തകർ അന്വേഷിക്കണം. ഇത്തരം കാര്യങ്ങളിൽ മറുപടി പറയാൻ താത്പര്യമില്ല. തന്നോട് ചോദിക്കുന്നത് പോലെ മുഖ്യമന്ത്രിയോടും കാര്യങ്ങൾ ചോദിക്കണമെന്നും ഗവർണർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now