വിവാഹ ദിനത്തിൽ വരൻ മരിച്ചു

തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം

groom dies on wedding day
ജസ്റ്റിൻ groom dies
Last Updated :28 April 2026, 7:48 am IST
Edited by :രഞ്ജിത്ത് കാർത്തിക

കൊച്ചി: വിവാഹ നടക്കേണ്ട ദിവസത്തിൽ വൻ ആശുപത്രിയിൽ വച്ച് മരിച്ചു. ചാത്താരി വിളങ്ങാട്ടിൽ ജസ്റ്റിൻ വി ജോണാണ് (32) മരിച്ചത്. തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.

വിവാഹത്തോടനുബന്ധിച്ചുള്ള അത്താഴമൂട്ട് ചടങ്ങ് ശനിയാഴ്ച വൈകീട്ട് നടന്നിരുന്നു. അതിനിടെ ജസ്റ്റിൻ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

ആശുപത്രിയിൽ ആയതോടെ വിവാഹ ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ജസ്റ്റിൻ നേരത്തെ കരൾ രോ​ഗത്തിനു ചികിത്സ തേടിയതായി വിവരമുണ്ട്. സംസ്കാര ചടങ്ങുകൾ നാളെ വൈകീട്ട് മൂന്നിന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

ചാത്താരി വിളങ്ങാട്ടിൽ ജോണിന്റേയും (സെന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട) എൽസമ്മയുടേയും മകനാണ്. സ​ഹോദരി: ജിനു മരിയ (ഓസ്ട്രേലിയ).

News Now

Summary

groom dies: wedding day tragedy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates