ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന് ഇന്ന് 92 വയസ്; പുഷ്പാർച്ചന നടത്തി

ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ത്യഗ്രഹസ്മാരക സ്തൂപത്തിന് മുന്നിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്‌തു

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു
Last Updated :20 January 2024, 9:27 am IST
Edited by :migrator

തൃശൂർ‌: കേരള സാമൂഹിക നവോത്ഥാനത്തിന് ഊർജം പകർന്ന ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹസമരത്തിൻ്റെ 92-ാം വാർഷികം ആചരിച്ചു. കിഴക്കേ നട സത്രം മൈതാനത്തെ ക്ഷേത്രപ്രവേശന സത്യഗ്രഹസ്മാരക സ്തൂപത്തിന് മുന്നിൽ നടന്ന ചടങ്ങ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഉദ്ഘാടനം ചെയ്‌തു. 

Story image

പൂർണമായും അഹിംസാ സിദ്ധാന്തത്തിൽ ഊന്നി നിന്നുകൊണ്ടുള്ള പ്രക്ഷോഭമായിരുന്നു ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹസമരമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ക്ഷേത്രപ്രവേശനസത്യഗ്രഹ സമരത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് മാനവികതയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ നമ്മൾ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.

തുടർന്ന് സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ രാധിക, മരാമത്ത് അസി.എൻജിനീയർ ഇ കെ നാരായണനുണ്ണി, അസി.മാനേജർ കെ ജി സുരേഷ് കുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറന്നാട്ടുകര, ഹെൽത്ത് സൂപ്പർവൈസർ ഡോ. എം എൻ രാജീവ്, ദേവസ്വം ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now