ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഞ്ച് കോടി രൂപയുടെ ഭണ്ഡാര വരവ്, രണ്ട് കിലോയിലധികം സ്വര്‍ണം

ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു.

Guruvayoor Devaswom
ഗുരുവായൂര്‍ ക്ഷേത്രം ഫയല്‍
Last Updated :11 February 2025, 9:07 pm IST
Edited by :Anju

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാര വരവായി 5,04,30,585 രൂപയും രണ്ട് കിലോ 016 ​ഗ്രാം 700 മില്ലി​ഗ്രാം സ്വർണവും 11 കിലോ വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ എട്ട് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ നാല് നോട്ടും അഞ്ഞൂറിന്റെ 52 നോട്ടും ലഭിച്ചു.

എസ്ബിഐ ​ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു. കിഴക്കേ നട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,32,150 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 6,874 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 54,448 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 5,954 ഉം ഉൾപ്പെടെ ആകെ 2,99,426 രൂപ ഈ ഭണ്ഡാരങ്ങൾ വഴി ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now