
സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ചത് 105 ഗ്രാം എംഡിഎംഎ; തിരുവനന്തപുരത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂര്‍ സ്വദേശി അരവിന്ദ് എന്നിവരാണ് പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ എംഡിഎംഎ വേട്ട. സ്‌കൂട്ടറില്‍ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. രണ്ടു യുവാക്കളെ പടിഞ്ഞാറേക്കോട്ടയില്‍ വെച്ച് അറസ്റ്റ് ചെയ്തു.
കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂര്‍ സ്വദേശി അരവിന്ദ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ചത്. ഇത് കൊല്ലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
തലസ്ഥാനത്ത് മൂന്നാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് വലിയ അളവില്‍ എംഡിഎംഎ പിടികൂടുന്നത്. പിടിയിലായ യുവാക്കള്‍ ലഹരിമരുന്ന് കച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
WHAT TO READ NEXT

'അമ്പലപ്പുഴയിലെ തോല്‍വി ഗൗരവതരം'; തിരുത്തല്‍ രേഖയുമായി സിപിഎം
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Two youths arrested in Thiruvananthapuram with 105 grams of MDMA
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





