
ഗുരുവായൂരില്‍ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 2.55 മുതൽ
വിഷുദിനമായ ഏപ്രില്‍ 15 ബുധനാഴ്ച പുലര്‍ച്ചെ 2.55മുതല്‍ 3.55 വരെയാണ് വിഷു കണി ദര്‍ശനം.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് സുഗമമായ വിഷുക്കണി ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിഷുദിനമായ ഏപ്രില്‍ 15 ബുധനാഴ്ച പുലര്‍ച്ചെ 2.55മുതല്‍ 3.55 വരെയാണ് വിഷു കണി ദര്‍ശനം. തുടര്‍ന്ന് നിര്‍മ്മാല്യം ,അഭിഷേകം ഉള്‍പ്പെടെ പതിവ് പൂജകളും ദര്‍ശനവും. ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തര്‍ക്കുള്ള ദര്‍ശനം രാവിലെ 7 മുതലാകും. തിരക്കേറിയാല്‍ നെയ്യ് വിളക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.
വിഷുദിനത്തില്‍ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങള്‍ ഉണ്ടാകും. വിഷുക്കണി ദര്‍ശനം സുഗമമാക്കാന്‍ ദേവസ്വം, പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ ഭക്തര്‍ പാലിക്കണം. വിഷുക്കണി ദര്‍ശന ക്രമീകരണങ്ങളോട് എല്ലാ ഭക്തരും സഹകരിക്കണമെന്ന് ദേവസ്വം അഭ്യര്‍ഥിച്ചു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Guruvayur Devaswom Announces Vishu Kani Timing; Darshan to Open at 2:55 AM
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



