
നിരന്തരം ശല്യപ്പെടുത്തുന്നെന്ന് ജീവനക്കാരിയുടെ പരാതി; ജി വി രാജ സ്പോർട്ട്സ് സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു
ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒപ്പിട്ടു

തിരുവനന്തപുരം: ജീവനക്കാരിയുടെ പരാതിയിൽ ജി വി രാജ വിഎച്ച്എസ് സ്‌പോർട്‌സ് സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒപ്പിട്ടു.
പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നൽകിയതിനെത്തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ വകുപ്പിലെ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദീപിനെ സസ്‌പെൻഡ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ചുമതലപ്പെടുത്തണം എന്നുമായിരുന്നു അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് സംഘം പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. തുടർന്നാണ് ആരോപണ വിധേയനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും അഡീഷണൽ സെക്രട്ടറിക്ക് വകുപ്പുതല അന്വേഷണ ചുമതല നൽകാനും മന്ത്രി വി. ശിവൻകുട്ടി ഉത്തരവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
