
ഹൃദയം തൊടും ഈ കഥ; ആമിനക്കരികില്‍നിന്നു മാറാതെ എടവണ്ണയിലെ 'ഹാച്ചിക്കോ'
വീട്ടില്‍ തിരികെയെത്താതിരുന്നിട്ടും ആരും ശ്രദ്ധിക്കാതിരുന്ന ആമിനയെ തിരഞ്ഞിറങ്ങിയത് സമീപത്തെ തെരുവുപട്ടിയായിരുന്നു.
മലപ്പുറം: ലോകത്തെയാകെ കണ്ണീരണിയിച്ച ഹാച്ചിക്കോയുടേതുപോലൊരു കഥയുണ്ട് എടവണ്ണക്കാര്ക്കു പറയാന്‍. ഒരുമ്മയുടെ ജീവന് രക്ഷിക്കാന്‍ ഓടിയെത്തിയ, ഇന്നും അവര്‍ക്കു കാവലിരിക്കുന്ന ഒരു തെരുവുപട്ടിയുടെ കഥ.
കഴിഞ്ഞ ഏപ്രില്‍ 16 നാണ് 65 വയസ്സുകാരിയായ ആമിന മകളുടെ വീട്ടില്‍നിന്നും മടങ്ങിവരുന്നവഴിയില് റോഡരികില്‍ ബോധരഹിതയായി വീണുപോയത്. വീട്ടില്‍ തിരികെയെത്താതിരുന്നിട്ടും ആരും ശ്രദ്ധിക്കാതിരുന്ന ആമിനയെ തിരഞ്ഞിറങ്ങിയത് സമീപത്തെ തെരുവുപട്ടിയായിരുന്നു.
ഗേറ്റിനരികില്‍ അനക്കമില്ലാതെ കിടന്ന ആമിനയെ കണ്ടയുടനെ ബഹളമുണ്ടാക്കി അവന് ആളെക്കൂട്ടി. ബന്ധുക്കളെയും അയല്‍ക്കാരെയും അവിടേക്കെത്തിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആമിനയെ രക്ഷിക്കാനായിരുന്നില്ല.
ശേഷം ആമിനയുടെ ഭൗതികശരീരം വീട്ടിലെത്തിച്ചതുമുതല്‍ ഖബറടക്കുന്നതുവരെ ആ തെരുവുപട്ടി ഒപ്പമുണ്ടായിരുന്നുവെന്ന് അയല്‍വാസിയായ രാമകൃഷ്ണന് ഓര്‍ക്കുന്നു. അന്നുമുതല്‍ ആമിനയുടെ ഖബറിനടുത്താണ് അവന് മിക്കസമയവും ചെലവിടുന്നതെന്നും സമീപവാസികള്‍. എന്നോ ഒരിക്കല്‍ തന്നോടു കാണിച്ച കരുണയും സ്നേഹവും മരണശേഷവും മടക്കിനല്‍കുകയാണെന്ന് എടവണ്ണക്കാര്‍ പറയുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Hachiko of Edavanna, never leaving Amina's side
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



